Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 05-11-2021
Share:

By Village Missionary Movement

Friday, 05-Nov-2021

ഇന്നത്തെ ധ്യാനം(Malayalam) 05-11-2021

 

അനാവശ്യ ചിന്ത അതിജീവനത്തെ നശിപ്പിക്കുന്നു

 

“നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു;” - ഗലാത്യർ 6:9

 

ആരുമില്ലാത്ത, ആളൊഴിഞ്ഞ പ്രദേശത്തെ കനാലിൽ ഒരു കാർ കുടുങ്ങി. ഭാഗ്യവശാൽ, അതുവഴി കടന്നുപോയ കുതിരക്കാരിൽ ഒരാൾ തന്റെ "ദാനി" എന്ന കുതിരയെ കൊണ്ടുവന്ന് സഹായിക്കാൻ ശ്രമിച്ചു. കുതിരയെ കാറിൽ കെട്ടിയിട്ട് " നന്നായി വണ്ടി വലിക്കൂ" എന്ന് വിളിച്ചുപറഞ്ഞു. ദാനി അനങ്ങിയില്ല. എന്നിട്ട് ആക്രോശിച്ചു, "സനോ വണ്ടി വലിക്കൂ." എന്നിട്ടും ഒന്നും സംഭവിച്ചില്ല. അവസാനം " ദാനി വണ്ടി വലിക്കുക" എന്ന് പറഞ്ഞപ്പോൾ, ദാനി വണ്ടി പിടിച്ചു വലിച്ചു കേറ്റി.

 

അത് കണ്ട ഡ്രൈവർ ചോദിച്ചു, "നീ പല പേരിട്ട് വിളിക്കുമ്പോഴൊന്നും കുതിര അനങ്ങിയില്ലല്ലോ?" അപ്പോൾ കുതിരയുടെ ഉടമ പറഞ്ഞു, “സർ, ഈ കുതിരക്ക് കണ്ണ് കാണ്ണില്ല. ഞാൻ മറ്റ് കുതിരകളുടെ പേരുകൾ വിളിച്ചപ്പോൾ, ഈ കുതിര ഒറ്റയ്ക്ക് വലിച്ചില്ല. ഇനി നാലെണ്ണം കൂടി ഉണ്ടെന്ന ധൈര്യത്തിൽ വണ്ടി വലിച്ചു. പക്ഷേ താൻ മാത്രമാണ് വലിക്കുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ അത് കാർ വലിക്കില്ലായിരുന്നു. ഇന്നും നമ്മളിൽ പലരും ഈ ദാനി എന്ന കുതിരയെപ്പോലെയാണ്. നമ്മൾ മാത്രമാണ് ആ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞാൽ നമ്മൾ ഒരിക്കലും അതിൽ ഏർപ്പെടില്ല. ഉദാഹരണത്തിന്, “ആരും ആലയത്തിൽ ഒരു ജോലിയും ചെയ്യുന്നില്ല. ഞാൻ എന്തിന് എന്റെ സമയവും അധ്വാനവും അതിനായി ചെലവഴിക്കണം?” നമ്മളിൽ പലരും ആലയത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല.

 

ഏലിയാവ് പ്രവാചകൻ ഈസബെലിനെ ഭയന്ന് ഹോറേബ് പർവതത്തിൽ ഒളിച്ചിരിക്കുമ്പോൾ, അവൻ ദൈവത്തോട് പറഞ്ഞു: "ഞാൻ മാത്രമേ അവശേഷിക്കുന്നുള്ളൂ." എന്നാൽ "ഇനിയും ഏഴായിരം പേരുണ്ട്" എന്നു കർത്താവ് പറഞ്ഞു.

 

നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിനു പകരം, "ഞാൻ തനിച്ചാണ്, മറ്റാരും എന്നോടൊപ്പമില്ല, എത്രനാൾ എനിക്കത് സ്വയം ചെയ്യാൻ കഴിയും" എന്ന് ദൈവത്തോട് അപേക്ഷിക്കുകയാണ്. ഏലിയാ പ്രവാചകനെപ്പോലെ, മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളിൽ നമ്മുടെ കണ്ണുകൾ അന്ധമായേക്കാം. ഒരുപക്ഷേ കർത്താവിനു വേണ്ടി നാം മാത്രമാണ് ചെയ്യുന്നതെന്ന് ചിന്തിച്ചുകൊണ്ടിരുന്നാലും, നാം നന്മ ചെയ്യുന്നത് തുടരണം. തളർന്നു പോകരുത്. നാം തളർന്നു പോകാതെ ഇരുന്നാൽ തക്കസമയത്ത് കൊയ്യും. നിങ്ങൾ ദൈവത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ ആരും കാണുകയോ വിലമതിക്കുകയോ ചെയ്യുന്നില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? മനുഷ്യൻ കാണുന്നില്ലെങ്കിലും നമ്മെ കാണുന്ന എല്ലാം അറിയുന്ന ദൈവം എൽ രോഹി, അവനുവേണ്ടി നിങ്ങൾ നടത്തുന്ന പോരാട്ടങ്ങളും പരിശ്രമങ്ങളും അറിയുന്നവനാണ്. അവൻ ഒരിക്കലും വിട്ടുകൊടുക്കുന്ന ആളല്ല. നിങ്ങൾ കർത്താവിനുവേണ്ടി ചെയ്യുന്ന കാര്യങ്ങൾക്ക് ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകും. ആമേൻ!

- ബ്രോ. ഹനീഷ് സാമുവൽ

 

പ്രാർത്ഥന വിഷയം :

നമ്മുടെ അനാഥാലയ കുട്ടികളുടെ ഭാവിക്കായി പ്രാർത്ഥിക്കുക

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al Elexbet matbet giriş matbet instagram unban x unban twitter unban palacebet setrabet