Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 08-04-2022
Share:

By Village Missionary Movement

Friday, 08-Apr-2022

ഇന്നത്തെ ധ്യാനം(Malayalam) 08-04-2022

പറുദീസയിൽ പങ്ക്

“യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു” - ലുക്കോസ് 23:43

യേശു ക്രൂശിൽ സംസാരിച്ച രണ്ടാമത്തെ മൊഴി ഇതാണ്:
പ്രവൃത്തികളിലൂടെയല്ല, വിശ്വാസത്താൽ കൃപയാൽ എങ്ങനെ രക്ഷ നേടാം എന്നതിന്റെ ഉത്തമ  ഉദാഹരണമാണ് തിരുവെഴുത്തിൽ പറയുന്ന യേശുവിനൊപ്പം ക്രൂശിക്കപ്പെട്ട കള്ളൻ.

അവൻ ഒരു സഭയിലും ഉൾപ്പെട്ടിട്ടില്ല, കർത്താവിന്റെ അത്താഴത്തിൽ പങ്കെടുത്തിട്ടില്ല, ഒരു ശുശ്രൂഷയും ചെയ്തിട്ടില്ല.  ശുശ്രൂഷയ്ക്ക്  ധനസഹായം നൽകിയിട്ടില്ല.  എന്നാൽ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ അവൻ വളർത്തിയെടുത്ത "വിശ്വാസം" അവനെ രക്ഷിക്കാനും സ്വർഗ്ഗത്തിലേക്ക് പോകാനും വഴിയൊരുക്കി. അവന്റെ ആത്മീയ വളർച്ച ഏതാനും മണിക്കൂറുകൾ മാത്രമാണെങ്കിലും അത് അവനെ ക്രിസ്തുവിലേക്ക് നയിക്കുകയും നരകത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.

അവൻ ഒരു ദുഷ്ടനും കൊലപാതകിയും വധശിക്ഷയ്ക്കു  വിധിക്കപ്പെട്ടവനും ആയിരുന്നു.  "ഇനി അവനു കരുണയില്ല, കാലം കഴിഞ്ഞു" എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ യേശുക്രിസ്തു അവന്റെ അപേക്ഷയോട് ഉടനെ പ്രതികരിക്കുന്നു. അവൻ അവനോട് ദയയോടെ സംസാരിക്കുകയും പൂർണ്ണമായും ക്ഷമിക്കുകയും ചെയ്യുന്നു.  പാപങ്ങൾ പൂർണ്ണമായും കഴുകി.  മാന്യമായി സ്വീകരിച്ചു.  സൗജന്യമായി നീതികരിച്ചു .  ഒരു പാപി മരിക്കുമ്പോൾ പോലും ക്രിസ്തു അവന് നിത്യജീവൻ ഉറപ്പുനൽകി.

ഈ ധ്യാനം വായിക്കുന്നവർ ആരായിരുന്നാലും ഒരിക്കലും പ്രതീക്ഷ കൈവിടരുത്.  രണ്ടായിരം വർഷങ്ങൾക്ക് മുമ്പുള്ള യേശുവാണ് ഇന്നും ജീവിക്കുന്നു. നിങ്ങളുടെ പാപങ്ങൾ നിങ്ങളുടെ തലയിലെ മുടിയേക്കാൾ അധികമായാൽ എന്താ ?  നിങ്ങളോടൊപ്പം മോശം ശീലങ്ങളും വളർന്നുവന്നാലും എന്താ ?  ഇവ ദുഃഖകരമാണ് എങ്കിലും നിങ്ങൾക്ക് ആത്മവിശ്വാസത്തോടെയിരിക്കാം.  ക്രിസ്തുവിന് നിങ്ങളെ സുഖപ്പെടുത്താൻ കഴിയും.  നിങ്ങളെ പൊടിയിൽ നിന്ന് ഉയർത്തും .  സ്വർഗ്ഗം  നിങ്ങൾക്കായി അടയ്ക്ക പെടുകയില്ല .  താഴ്മയോടെ നിങ്ങളുടെ ആത്മാവിനെ അവന്റെ കരങ്ങളിൽ ഏൽപിച്ചാൽ അവൻ നിങ്ങളെ സ്വീകരിക്കും. അവൻ വളരെ ദയയും സൗമ്യനുമാണ്.  ഇപ്പോൾ യേശുവിന്റെ അടുക്കൽ വരൂ!  നിത്യജീവൻ സ്വീകരിക്കുക.
-    ജെ.  സി. റൈൽ

പ്രാർത്ഥനാ കുറിപ്പ്
മീഡിയ ശുശ്രൂഷയിൽ അനുഭവപരിചയമുള്ള നിരവധി യുവജനങ്ങളെ ദൈവം നമ്മോടൊപ്പം ചേർക്കുവാൻ  പ്രാർത്ഥിക്കുക.

Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
 
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al Elexbet matbet giriş matbet instagram unban x unban twitter unban palacebet setrabet