Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 07-05-2022
Share:

By Village Missionary Movement

Saturday, 07-May-2022

ഇന്നത്തെ ധ്യാനം(Malayalam) 07-05-2022

 

ദുർഗുണം 

 

“എല്ലാ കൈപ്പും… സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ” - എഫെസ്യർ 4:31

 

ഇംഗ്ലീഷ് വാക്കുകളിൽ ദുർഗുണം എന്നതിന്റെ അർത്ഥം Malice. ഇതിന്റെ അർത്ഥം തീയ ഉദ്ദേശം അല്ലെങ്കിൽ മറ്റുള്ളവർക്ക് ദോഷം ചെയ്യാനുള്ള ആഗ്രഹമാണ്. അതായത് നമ്മൾ വെറുക്കുന്ന ഒരാളെ ഏതെങ്കിലും ഒരു തരത്തിൽ ആക്രമിക്കുന്നത് സൂചിപ്പിക്കും. തന്നെ വണങ്ങാത്ത മോർദേഗ്ഗായിയെ കുലത്തോട് നശിപ്പിക്കാൻ ഹാമാൻ ചെയ്ത ചതി! കുറ്റമില്ലാത്ത നാബോത്തെ യിസബേൽ നയവഞ്ചകമായി കൊന്നു! സഹായം കേട്ട് വന്ന ദാവീദിൻ ആളകളെ നാബാൽ അവമാനിപ്പിച്ചു!.... എല്ലാം ദുർഗുണത്തിന്റെ വെളിപ്പാടുകളാണ്. ഒരുപക്ഷേ ഇവരെല്ലാം വളരെ ജ്ഞാനമായി പെരുമാറിയതായി കരുതിയിരിക്കാം. എന്നാൽ ഇങ്ങനെയുള്ള ജ്ഞാനം പ്രാകൃതവും പൈശാചികവും ആയതത്രേ. എന്ന് യാക്കോബ് :3:15 ഇൽ വായിക്കുന്നു.

 

ഒരുവനെ മനമടിയച്ച് അപമാനിപ്പിക്കാൻ എന്തുചെയ്‌താലും അത് ദുർഗുണമാണ്. ഒന്നുമില്ലാതെ കത്ത് എഴുതൽ, അഭ്യൂഹം പ്രചരിപ്പിക്കൽ, ഏഷണി പറയൽ, അയൽക്കാരുടെ പേരിൽ പറയുന്ന നിന്ദ്യമായ സംസാരം എടുത്ത് പ്രചരിപ്പിക്കൽ, നമ്മൾ വെറുക്കുന്ന ആളുകളുടെ നല്ല കാര്യങ്ങളെ അഭിനന്ദിക്കാതിരിക്കുക , അവർ ചെയ്ത കുറ്റം കണ്ടുപിടിക്കുക എന്നത് എല്ലാം ദുർഗുണമാണ്.

 

ഭോഷന്റെ നിരൂപണം പാപം തന്നേ; എന്ന് സദൃശ്യവാക്യങ്ങൾ :24:9 ഇൽ വായിക്കുന്നു. സീപ്‌ ജനങ്ങൾ മരുഭൂമിയിൽ ഒളിഞ്ഞിരുന്ന ദാവീദിനെ , രാജാവായ ശൗലിനു കാണിച്ചു കൊടുത്തതുപോലെ, ഉന്നതസ്ഥാനത്ത്‌ ഇരുന്നവരെ ന്യായീകരിച്ച്‌ ന്യായമല്ലാത്ത പ്രവൃത്തികൾ ചെയ്‌താലും ദുർഗുണമാണ്. യോസേപ്പ് നീതിമാനായിരിക്കുന്നതു കാരണം മരിയയെ അപമാനപ്പെടുത്താതെ രഹസ്യമായി തള്ളിക്കളയുന്നതിനു എന്ന് വേദം പറയുന്നു. അതെ! നീതിമാന്മാർ ദുർഗുണത്തിന് ഇടം കൊടുക്കില്ല.

 

നമ്മുടെ ദുർഗുണത്തെ പ്രദർശിപ്പിക്കാൻ എല്ലാവിധ അധികാരം ഉണ്ട്. എന്നാൽ അങ്ങനെ പ്രവർത്തിക്കാതിരിക്കാൻ നാം നമ്മെ തന്നെ കർത്താവിനു ദാസന്മാരായി സമർപ്പിക്കണം ( 1 പത്രോസ്:2:16). അനുസരിക്കുമോ?

- ശ്രീമതി. കീത റിച്ചാർഡ്

 

പ്രാർത്ഥന വിഷയം :

ഗ്രാമങ്ങളിൽ VBS എടുക്കുന്നതിന് വേണ്ടി ഒരുക്കിവെച്ച നമ്മൾ you tube -ൽ പ്രസിദ്ധീകരിക്കുന്ന പ്രോഗ്രാമുകൾ മൂലം ഗ്രാമങ്ങളിൽ കുട്ടികൾക്കായുള്ള പ്രവർത്തനം ചെയ്യുന്ന വ്യക്തികൾ എഴുന്നേൽക്കാൻ പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al Elexbet matbet giriş matbet instagram unban x unban twitter unban holiganbet setrabet marsbahis giriş vaycasino giriş