Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 08-05-2022 (Kids Special)
Share:

By Village Missionary Movement

Sunday, 08-May-2022

ഇന്നത്തെ ധ്യാനം(Malayalam) 08-05-2022 (Kids Special)

 

കുയിൽപാട്ടു

 

“ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും” - സങ്കീർത്തനം 34:1

 

ഹലോ കുട്ടീസ്! പക്ഷികളുടെ ശബ്ദത്തെ കേട്ടിട്ടുണ്ടോ ? ഞാൻ കേൾക്കാറുണ്ട്. കുയിൽ പാടും..., പൂവൻ കോഴി കൂവും.. കാക്ക കരയും... കിളി സംസാരിക്കും. അത് കേൾക്കുമ്പോൾ വളരെ സന്തോഷമാവും. ഇപ്പോൾ രണ്ടു കുയിൽകൾ സംസാരിക്കുന്നു. വരു കുട്ടീസ് എന്ത് സംസാരിക്കുന്നു എന്ന് കേൾക്കാം.

 

മനോഹരമായ മരകൊമ്പിൽ രണ്ട് കുയിലുകൾ ഇരുന്നു പാടുകയായിരുന്നു. അതിരാവിലെ തന്നെ എഴുന്നേറ്റു കർത്താവിനെ സ്തുതിച്ചു പാടും. ഒരു കുയിൽ പാടുന്നത് നിർത്തി മറ്റ് കുയിലോട് അവിടെ താഴെ നോക്കാൻ പറഞ്ഞു, എത്ര മനുഷ്യർ പോയി കൊണ്ടിരിക്കുന്നു, ചിലർ ജോലിക്ക് പോകുന്നു , ചിലർ ബാങ്കുകൾക്ക് പോയി ധാരാളം പണം സമ്പാദിക്കുന്നു. കുട്ടീസ് സ്‌കൂളിന് പോകുന്നു...നിങ്ങളെയാണ് പറയുന്നത് . അല്ലേ ... അവിടെ നോക്കു എന്ന് മറ്റൊരു കുയിൽ സംസാരിക്കാൻ തുടങ്ങി. മൂന്ന് നില വീട് പണിതു കൊണ്ടിരിക്കുന്നു , ചിലർ ഹോട്ടലുകൾക്ക് പോയിക്കണ്ടിരിക്കുന്നു, പക്ഷേ അവരുടെ മുഖത്ത് എന്തുകൊണ്ട് സന്തോഷമില്ല. ആരും ചിരിക്കുന്നില്ല. നമ്മളെപ്പോല കർത്താവിനെ സ്തുതിച്ചു പാടാൻ മനസ്സില്ലേ. എന്തുകൊണ്ടാണ് ഇങ്ങനെ ആയിരിക്കുന്നത്?... സന്തോഷമാകുന്നതുപോലെ നമ്മുടെ കയ്യിൽ സെൽഫോൺ ഇല്ല പക്ഷെ നമ്മൾ എത്ര സന്തോഷമായി കർത്താവിനെ പാടി സ്തുതിക്കുന്നു .

 

അടുത്ത നേരം ഭക്ഷണം പോലും ഇല്ല.. പക്ഷെ ... ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരു കുയിൽ പറഞ്ഞതു നമുക്ക് ഒരു പരമ പിതാവ് ഉള്ളത് പോലെ അവർക്ക് ഇല്ലയോ എന്തോ എന്ന് പറഞ്ഞ് തങ്ങൾ സംഭാഷണം അവസാനിപ്പിച്ച് കൂ..കൂ..കുക്കൂ... എന്ന് കർത്താവിനെ സ്തുതിച്ചു പാടാൻ തുടങ്ങി.

 

കുഞ്ഞു കുട്ടികളെ ! കുയിൽ നിങ്ങളെ നോക്കി സംസാരിച്ചിരുന്നെങ്കിൽ ഞങ്ങളെപ്പോലെ നീയും രാവിലെ തന്നെ എഴുന്നേറ്റു കർത്താവിനെ സ്തുതിച്ചു പാടുക എന്ന് പറയും . അങ്ങനെ അല്ലേ?. നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം അറിയുന്ന കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങളുടെ ആദ്യ മണിക്കൂറുകൾ കൊടുക്കുകയാണെങ്കിൽ അദ്ദേഹം സന്തോഷപെട്ട് നിങ്ങളെ അനുഗ്രഹിക്കും. എന്താ കുട്ടീസ് കർത്താവിനെ സ്തുതിച്ചു പാടാൻ റെഡിയല്ലേ? സൂപ്പറോ സൂപ്പർ ബൈ..

- ശ്രീമതി. ജീവ വിജയ്

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al Elexbet instagram unban service tiktok unban instagram unban x unban twitter unban palacebet