Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 10-06-2022
Share:

By Village Missionary Movement

Thursday, 09-Jun-2022

ഇന്നത്തെ ധ്യാനം (Malayalam) 10-06-2022

 

കുറവു പറയുന്നത് 

 

"...ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു" - സദൃശ്യവാക്യങ്ങൾ 16:28

 

ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് എനിക്ക് ഒരു വ്യക്തി തന്നെ സ്വയം പരിചയപ്പെടുത്തി. അവൻ ആദ്യം തന്നെ ചിലരെക്കുറിച്ചുള്ള ചില കുറവുകളെ എന്നോട് പറഞ്ഞു. അതിനുള്ള കാരണം എന്റെ പ്രയോജനത്തിനായി തന്നെയാണ് എന്നും പറഞ്ഞു. ദിവസങ്ങൾ ചെന്നപ്പോൾ പലരെ കുറിച്ച് ഇങ്ങനെ പറഞ്ഞു തുടങ്ങി. ആ കയ്പ്പുള്ള വിത്ത് എനിക്കുള്ളിൽ മുളയ്ക്കാൻ ആരംഭിച്ചു. അവൻ ആരെപറ്റിയൊക്കെ പറഞ്ഞോ അവരെ ഞാൻ നേരിൽ കണ്ടപ്പോൾ, ആ കയ്പ് എന്നെ അവരുമായി അടുപ്പിക്കാതെ ചെയ്തു. എന്നാൽ ആ വ്യക്തിയോ ഒരു പ്രശ്നവുമില്ലാതെ അവരുമായി നന്നായി സംസാരിച്ചു വന്നു. ഒരിക്കൽ ഞായർ ആരാധനയുടെ സമയത്ത്, എന്നോട് കുറവുപറയുന്ന വ്യക്തി, പാട്ട് പാടി ആരാധന നടത്തിയിരുന്നു. അതിലൂടെ ദൈവം എന്നോടുകൂടെ വളരെ വ്യക്തമായി സംസാരിച്ചു ''നീ എന്തിന് മനുഷ്യനെ നോക്കുന്നു! ഒരു മനുഷ്യൻ പറഞ്ഞത് എന്തിന് ഓർക്കുന്നു, നീ എന്തിന് മനസ്സുകൊണ്ടു കയ്പുള്ളവനായി ജീവിക്കുന്നു?'' എന്ന് മനസ്സിലാക്കി. ഉടനെ ഞാൻ അടുത്ത ദിവസം ആദ്യത്തെ ജോലിയായി ആ വ്യക്തിയോട് പോയി, നിങ്ങളുടെ ആരാധന അനുഗ്രഹമായിരുന്നു, അരുളപ്പാടുണ്ടായി. എന്നോട് കുറവു പറയുന്ന ആളോട് പോയി, ഇനി ഇതുപോലേ എന്നോട് സംസാരിക്കരുത് എന്ന് കനിവോടെ പറയുവാൻ ദൈവം കൃപ ചെയ്തു. അന്ന് മുതൽ മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നിടത്ത് ഞാൻ നിൽക്കാറില്ല. എന്റെ മനകയ്പ്പുക്കുകൾ മാറിയിരിക്കുന്നു.

 

കൂടുതലായി ആരെങ്കിലും അവിടെ ഇല്ലാത്ത മൂന്നാം വ്യക്തിയെ കുറിച്ച് നിങ്ങളോട് കുറവു പറഞ്ഞു തുടങ്ങുമ്പോൾ , ലാവകമായ സംഭാഷണം മാറ്റി ആ മൂന്നാം വ്യക്തിയിലുള്ള പോസിറ്റീവ്- ആയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു അങ്ങനെ തന്നെ സംസാരം അവസാനിപ്പിക്കണം. ഏഷണി പറയുന്നവർ മിണ്ടാതെ ആകും. ലേവ്യപുസ്തകം :19:16 ഇൽ "നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു;" എന്ന് വായിക്കുന്നു. അതെ പ്രിയമുള്ളവരേ, പലപ്പോഴും നമ്മൾ നമ്മളെ അറിയാതെ മറ്റുള്ളവരെ കുറിച്ച് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ വേദപുസ്തകം വ്യക്തമായി ഇതിന് എതിരായി നിൽക്കുന്നു.

 

സ്പാനിഷ് ഭാഷയിലെ ഒരു മനോഹരമായ പഴഞ്ചോല്ല് ഉണ്ട്. ‘’Whoever gossips to you, will gossip about you’’ (നിന്നോട് മറ്റുള്ളവരെ കുറിച്ച് കുറവുപറയുന്നവർ, ഒരിക്കൽ നിന്നെകുറിച്ച്പ്പോലും കുറ്റം പറയാൻ ഇടയാകും ) എന്നതിനാൽ മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നതും കേൾക്കുന്നതും ഒഴിവാക്കാം. കൈപ്പുള്ള ഹൃദയമില്ലാത്ത വെളുത്ത ഹൃദയത്തോടെ ദൈവസ്നേഹത്താൽ നിറഞ്ഞവരായി ജീവിക്കാം.

- ടി. രാജൻ

 

പ്രാർഥനാവിഷയം :

ഒരു ഗ്രാമത്തിന് 2000 രൂപ വീതം കൊടുത്ത് താങ്ങുന്ന ഗ്രാമപങ്കാളികൾ എഴുനേൽക്കുവാൻ പ്രാർത്ഥിക്കുക .

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet jojobet giriş holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet perabet perabet giriş padişahbet padişahbet giriş meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş jojobet jojobet jojobet jojobet esbet sonbahis tambet grandpashabet betgit radissonbet