Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 16-09-2022
Share:

By Village Missionary Movement

Thursday, 15-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 16-09-2022

 

ഔദാര്യം

 

"...പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു" - 2 കൊരി 8:4

 

ഔദാര്യത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ ഉദാഹരണം ഇതാ! ഹെയ്ത്തി (ഹെയ്തി) എന്ന നാട്ടിലേക്കു സുവിശേഷ വേലയ്ക്കായി സ്റ്റാൻഫ്പോർട്ട് കെല്ലി പോയി. അദ്ദേഹം വേല ചെയ്യുന്ന ചെറിയ സഭയിൽ സ്തോത്രകാഴ്ച എടുക്കുമ്പോൾ, 300 രൂപയ്ക്ക് സമമായ ഒരു കറൻസി നോട്ട് സ്തോത്ര കാഴ്ചയ്ക്ക് നടുവേ കണ്ടു . അത് ആ ദാരിദ്ര്യം നിറഞ്ഞ ആ രാജ്യത്ത് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാകും. സമ്പന്നമായ ഒരു രാജ്യത്ത് ഒരു ലക്ഷം രൂപയ്ക്കുള്ള ചെക്ക് കാണുമ്പോൾ , ആ നാട്ടിലെ പാസ്റ്റർ എത്ര സന്തോഷത്തോടെ കാണുമോ അങ്ങനെ കെല്ലി കണ്ടത് .

 

ഈ അസാധാരണമായ സ്തോത്രകാഴ്ച ഒരു കർഷകൻ നൽകിയതായി കണ്ടെത്തി. കെല്ലി നേരിട്ട് കർഷകനോട് അന്വേഷിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ മടിച്ചു. തുടർന്നും അദ്ദേഹത്തെ നിർബന്ധിച്ചപ്പോൾ ആ കർഷകൻ, തന്റെ ജീവിതത്തിന് ആധാരമായി ഇരുന്ന കുതിരയെ വിറ്റു ലഭിച്ച തുകയാണ് കൊടുത്തതായി അദ്ദേഹം പറഞ്ഞു കേട്ട കെല്ലി ആശ്ചര്യപ്പെട്ടു . “ നിങ്ങൾ നേരിട്ട് സഭയ്ക്ക് വന്നു എന്തുകൊണ്ട് ആ സ്തോത്രകാഴ്ച കൊടുത്തില്ല?” എന്ന് കെല്ലി ചോദിച്ചു. “ ധരിച്ചു വരാൻ ഒരു ഷർട്ട് പോലും ഇല്ലാത്തതാണ് കാരണം” എന്ന് ആ കർഷകൻ പ്രതികരിച്ചു.

 

ഇന്ന് നമ്മൾ സ്തോത്രകാഴ്ച കൊടുക്കുന്നത് എങ്ങനെയാണ്? നമുക്ക് ആർക്കും അറിയാതെ നിറവായ് കൊടുക്കുന്നുണ്ടോ? അല്ലെങ്കിൽ മറ്റുള്ളവർ അറിയാൻ ഉദ്ദേശിച്ചു ആണോ കൊടുക്കുന്നത്? പല സമയങ്ങളിലും നമ്മൾ ദൈവത്തിനെന്നു സോത്രകാഴ്ച കൊടുത്താലും മനുഷ്യർ പുകഴണം എന്ന ചിന്തയോടെ ആണ് കൊടുക്കുന്നത് ! ഞാൻ കൊടുക്കുന്നത് നാലുപേർക്ക് അറിയേണ്ട ഒരു മാനസികാവസ്ഥയാണ് നമ്മിൽ ഉണ്ടാകുന്നത്. എന്നാൽ കർത്താവായ യേശു ഒരുതവണ ദേവാലയത്തിലേക്ക് പോയപ്പോൾ, ഒരു പാവപ്പെട്ട വിധവയുടെ സ്തോത്രകാഴ്ചയെ കുറിച്ച് പറയുന്നു. അവൾ ജീവിക്കാൻ വേണ്ടി ആവശ്യമായിരുന്ന ആ രണ്ടു കാശും സോത്ര കാഴ്ച കൊടുത്തത് കാണുന്നു. അതുപോലെ മക്കദോന്യയിലെ ജനങ്ങളെ കുറിച്ച് പറയുമ്പോൾ, അവർ ഉദാരത്വമായി നൽകിയതിന് ഞാൻ തന്നെ സാക്ഷി എന്ന് പൗലോസ് പറയുന്നു. ദരിദ്രരായ വിധവയെപ്പോലെ പോലെ കർത്താവിൽ നിന്ന് അഭിനന്ദനം ലഭിക്കുമളവ് നമുക്കുള്ളതയേ കൊടുക്കുമോ?

 

ബൈബിൾ പറയുന്നു “നിന്റെ വലതു കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് “ എന്ന്. അതിനാൽ, നാമും മുകളിൽ ഉള്ളവരെ പോലെ ഉദാരത്വമായി കൊടുക്കാം. ദൈവത്തിൽനിന്ന് നല്ല സാക്ഷ്യം നേടാം. ആമേൻ!

- ശ്രീമതി. ജാസ്മിൻ പോൾ

 

പ്രാർഥനാവിഷയം :

മീഡിയാ ശുശ്രൂഷകളിൽ ശുശ്രൂഷ ചെയ്യുന്ന ശുശ്രൂഷകരെ വിശേഷിച്ച കൃപയാൽ ദൈവം നിറയ്ക്കേണ്ടതിന് പ്രാർത്ഥിക്കുക

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet matbet giriş holiganbet holiganbet güncel holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet grandpashabet holiganbet grandpashabet grandpashabet grandpashabet perabet perabet giriş padişahbet padişahbet giriş grandpashabet grandpashabet grandpashabet grandpashabet grandpashabet meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş