Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 28-09-2022
Share:

By Village Missionary Movement

Wednesday, 28-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 28-09-2022

 

വിളിയുടെ ശബ്ദം കേൾക്കൂ, യെരുശലേമേ !

 

“അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ” - സങ്കീർത്തനങ്ങൾ 91:1

 

ജോൺ ബനിയന്റെ മോക്ഷപ്രയാണം പുസ്തകത്തിൽ അർത്ഥംപറയുന്നവൻ എന്നയാളുടെ ക്രിസ്ത്യാനിയും അവന്റെ മക്കളെയും ഒരിടത്തേക്ക് കൊണ്ടുപോയി, അവിടെ സംഭവിക്കുന്നത് ശ്രദ്ധിച്ചു നോക്കാൻ പറഞ്ഞു. അവിടെ ഒരു കോഴി തന്റെ കുഞ്ഞുങ്ങളുമായി ഇര മേഞ്ഞു നടക്കുകയായിരുന്നു. അവയിൽ ഒരു കുഞ്ഞു കുടിക്കാൻ വെള്ളം വെച്ച കിണ്ണത്തിനെ കണ്ട് വെള്ളം കുടിക്കുന്ന ഓരോ തവണയും തൻ തലയെ ഉയർത്തി വാനത്തിന് നേരെ നോക്കി. അർത്ഥം പറയുന്നവൻ , “ഈ കോഴിക്കുഞ്ഞു ചെയ്യുന്നത് കണ്ടോ? താൻ കുടിക്കുന്ന വെള്ളത്തിനായി തന്റെ കണ്ണുകളെ മുകളിലേക്ക് നോക്കി പരമ പിതാവിന് നന്ദിയെ വെളിപ്പെടുത്തുന്നത് ശ്രദ്ധിചോ?” എന്ന് ചോദിച്ചു. എല്ലാവരും അത്ഭുതപ്പെട്ടു കർത്താവിന്റെ സകല സൃഷ്‌ടികളും കർത്താവിനെ സ്തുതിക്കുന്നത് കണ്ട് അവരും കർത്താവിനെ സ്തുതിച്ചു. കൂടാതെ, അവർ കോഴിയിൽനിന്ന് നാല് വിധത്തിലുള്ള വിളിയുടെ ശബ്ദം മനസിലാക്കി.

 

1. വെളിച്ചം പോരാതെ ഇരിക്കുന്ന നേരങ്ങളിലും, വഴി ഇല്ലാതെ ഇരിക്കുന്ന അവസരങ്ങളിലും ആ കുഞ്ഞുങ്ങൾക്ക് പൊതുവായി വിളിക്കുന്ന വിളി .

 

 

2. ഇര ഇരിക്കുന്ന സ്ഥലത്തിനെ കാണിക്കുവാനും, കൊടുക്കുവാനും വിശേഷ വിളി.

 

3. ശത്രു വരുമ്പോൾ, അപകടം അടുത്തിരിക്കുമ്പോൾ, കൂവി വിളിക്കുന്ന മുന്നറിയിപ്പിന്റെ വിളി.

 

 4. അരവണക്കുന്നതിനായി വിളിക്കും നേർത്ത സ്നേഹത്തിന്റെ വിളി.

 

ഈ നാല് വിധത്തിലുള്ള വിളികളുടെ അർത്ഥം പറയുന്നവൻ വിശദീകരിക്കുന്നു. കർത്താവ് ഇരുളിലിരിക്കുന്ന ജനങ്ങളോട്, “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ” (യെശയ: 41:10) എന്ന് പറഞ്ഞു ദൈവ സാന്നിധ്യത്തെ നമുക്ക് തരുന്നു . ജീവിതാവശ്യം തുടങ്ങി സ്വർഗ്ഗീയ അനുഗ്രഹം വരെ അന്വേഷിച്ചു പോകുന്നവരോട് , “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും;” (മത്തായി 7:7) പറയുന്നു. ശത്രു വെള്ളമ്പോലെ വരുമ്പോൾ, “പിശാചിന് എതിർത്തു നിൽക്കുക” (യാക്കോ. 4:7) എന്നു മുന്നറിയിപ്പ് നൽകി ഒത്താശ നൽകി സങ്കേതം തരുന്നു. അവന്റെ ചിറകുകളുടെ കീഴിൽ സങ്കേതം പുകുക എന്നു പറഞ്ഞു ചേർക്കുന്നു (സംഗീതം 91:4).

 

അതെ, പ്രിയമുള്ളവരേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കും വിധം എത്ര പ്രാവശ്യം നമ്മളെ ചേർത്തുപിടിക്കാൻ നമ്മുടെ പരമപിതാവ് നമ്മെ വിളിക്കുന്നു. വിളി അലക്ഷ്യം ആക്കാതെ ഒഴിവുകഴിവുകൾ പറയാതെ പെട്ടന്ന് ഓടിവന്നു സംരക്ഷിക്കുന്ന ചിറകുകളുടെ കീഴെ രക്ഷാ മനസ്സിലാക്കാം.

 

പ്രാർത്ഥനാ വിഷയം :

വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയിലൂടെ പലരും പോഷിപ്പിക്കപ്പെടുവാനും ; കർത്താവിനെ അറിയാത്തവർ ദൈവത്തെ അറിയുവാനും പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet holiganbet giriş sahabet onwin bets10 bets10 giriş bets10 güncel giriş betcio atlasbet casibom Royalbet Royalbet giriş Royalbet güncel Royalbet meritking meritking giriş perabet perabet giriş casibom casibom giriş holiganbet holiganbet giriş galabet casibom casibom giriş grandpashabet perabet perabet giriş padişahbet padişahbet giriş meritking meritking giriş grandpashabet grandpashabet giriş kalitebet kalitebet giris betsmove betsmove giris gonebet gonebet giris betnano betnano giriş jojobet jojobet jojobet jojobet jojobet holiganbet holiganbet holiganbet grandpashabet grandpashabet