Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 27-10-2022
Share:

By Village Missionary Movement

Wednesday, 26-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 27-10-2022

 

ആശ്വസിപ്പിക്കുന്ന ദൈവം

 

“അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ” - 1 പത്രോസ് 5:7

 

ഒരു ചെറിയ കുട്ടി കളിച്ചു കൊണ്ടിരിക്കുമ്പോൾ താഴെ വീണു അവളുടെ വിരലിൽ മുറിവേറ്റു. അവൾ വിരലിൽ വേദനയോടെ കരഞ്ഞുകൊണ്ട് തന്റെ അച്ഛനോട് ഓടി വന്നു. അച്ഛൻ ലാപ്ടോപ് ഇൽ ജോലി ചെയ്തുകൊണ്ടിരുന്നു. “അപ്പാ എന്റെ വിരലിൽ മുറിവേറ്റിരിക്കുന്നു , എനിക്ക് വേദനിക്കുന്നു മരുന്ന് ഇട്ടു തരുമോ“ എന്ന് ആ കൊച്ചുകുഞ്ഞു പറഞ്ഞു. അച്ഛൻ നോക്കി, “ഞാൻ ഇപ്പോൾ ജോലി ചെയ്യുകയാണ് പോ, എനിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് പറഞ്ഞു. കുഞ്ഞു വളരെ ഏങ്ങി “അപ്പാ നിങ്ങൾ എനിക്ക് മരുന്ന് നൽകിയില്ലെങ്കിലും കുഴപ്പമില്ല, നിങ്ങൾ എനിക്ക് ചില ആശ്വാസവാക്കുകളെയെങ്കിലും പറയാമല്ലോ?“ എന്ന് പറഞ്ഞു. അച്ചൻ അവളുടെ തലയെ തടവിക്ക്കൊടുത്തു ആശ്വാസ വാക്കുകൾ പറഞ്ഞ് വിരലിന് മരുന്ന് കൊടുത്തു.

 

 

ബൈബിളിൽ 1 പത്രോസ് : 5:7 –ൽ “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ” എന്ന് പറഞ്ഞിട്ടുണ്ടല്ലോ. പലപ്പോഴും സാഹചര്യങ്ങൾ നമ്മളെ നേരിടുമ്പോൾ, ആശങ്കകൾ നമ്മളെ ഞെരുക്കുമ്പോൾ നമ്മളെ ആരെങ്കിലും ആശ്വസിപ്പിക്കില്ല ? എന്ന് നാം ഏങ്ങുന്നു. എന്നാൽ നമ്മെ ആശ്വസിപ്പിക്കുന്ന ഒരാളുണ്ട്. അവൻ നിങ്ങളെ സ്നേഹത്തോടെ അന്വേഷിക്കുന്നു. അവൻ ആണ് നമ്മുടെ കർത്താവായ യേശുക്രിസ്തു “അവന്റെമേൽ നിങ്ങളുടെ ആശങ്കകളെയെല്ലാം വെയ്ക്കുക “ എന്ന ബൈബിൾ പറയുന്നു. മനുഷ്യർ മാറിപ്പോകാം, മാതാപിതാക്കൾ പോലും ഉപേക്ഷിക്കാം, പക്ഷേ അവൻ ഒരിക്കലും നമ്മെ കൈവിടാറില്ല. അവൻ എപ്പോഴും നമ്മുടെ പക്ഷത്തിൽ ഉണ്ട്. "അബ്ബാ, പിതാവേ" എന്നു വിളിക്കുമ്പോൾ അവന്റെ നിങ്ങളുടെ സമീപേ വരും.

 

പ്രിയമുള്ളവരേ! ഇന്നും കൂടി നമ്മുടെ മേൽ സ്നേഹം പ്രകടിപ്പിക്കുന്ന മനുഷ്യരെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ദൈവം , “എന്റെ മകൻ, എന്റെ മകൾ, എന്റെ മേൽ സ്നേഹം നൽകില്ലേ?“ എന്ന് കാത്തു കൊണ്ടിരിക്കുന്നു. പീഡിതന്മാർക്ക് അവൻ സഹായകൻ , മാതാവും , പിതാവും ആയിരിക്കുന്നു. അവൻ നമ്മിൽ വെച്ചിരിക്കുന്ന സ്നേഹത്തിന്റെ ആഴവും, വീതിയും, നീളവും, ഉയരവും ഇന്നതെന്നു നമ്മാൽ അറിയാൻ കഴിയില്ല. അവൻ നമ്മിൽ വച്ചിരിക്കുന്ന സ്നേഹം, തന്റെ ജീവനെ തന്നു പ്രകടിപ്പിച്ചു എന്നു നാം ബൈബിളിൽ വായിക്കുന്നു. നിങ്ങളെ സ്നേഹിക്കുന്ന അവന്റെ മേൽ സ്നേഹം പ്രകടിപ്പിക്കുക. നിങ്ങളുടെ ജീവിതം സന്തോഷമായി മാറ്റുന്ന കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ!

- എം. എപ്സിബ

 

പ്രാർത്ഥന വിഷയം:

നാം ചെയ്തു വരുന്ന വചന പോസ്റ്റർ ശുശ്രൂഷയുടെ ഭാഗമായി മുഴുവൻ വീടുകളിൽ ഒട്ടിച്ചിരിക്കുന്ന വാക്യങ്ങൾ വായിക്കുന്നവരുടെ ഹൃദയത്തിൽ ദൈവം ക്രിയ ചെയ്യേണ്ടതിന് പ്രാർത്ഥിക്കുക.

 

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al deneme bonusu deneme bonusu veren siteler online casino online casino perabet perabet giriş perabet perabet giriş perabet perabet giriş perabet güncel giriş jojobet jojobet giriş jojobet güncel giriş Holiganbet Holiganbet Giriş Holiganbet Güncel Giriş Superbetin Superbetin Giriş Superbetin Güncel Giriş pashagaming pashagaming giriş pashagaming güncel giriş betcio Betcio Giriş betcio güncel giriş atlasbet atlasbet giriş atlasbet güncel giriş Piabet Piabet Giriş Ngsbahis Ngsbahis Giriş İnterbahis İnterbahis Giriş Klasbahis Klasbahis Giriş Coinbar Coinbar Giriş Limanbet Limanbet Giriş İmajbet İmajbet Giriş Restbet Restbet Giriş Matbet Matbet Giriş Jasminbet Jasminbet Giriş Belugabahis Belugabahis Giriş Online casino nz Best payout online casino nz matbet jojobet jojobet giriş jojobet güncel giriş bahsegel bahsegel bahsegel matbet romabet lunabet