By Village Missionary Movement
Wednesday, 04-Jan-2023ഇന്നത്തെ ധ്യാനം (Malayalam) 04-01-2023
ശാന്തമായ വീട്
"വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി…" - മത്തായി 8:16
തെക്കേ സംസ്ഥാനത്തിൽ ഒരു ഗ്രാമ സുവിശേഷ ശുശ്രൂഷയ്ക്ക് പോയിരുന്നു. അവിടെ ഒരു പ്രത്യേക മതക്കാർ പിന്തുടരും വഴിപ്പാട്ടുസ്ഥലം ഒന്ന് ഉണ്ടായിരുന്നു. ആ സ്ഥലത്ത് കുറെ നാളായി അസുഖത്തിൽ ഉള്ളവർ, പിശാച് ബാധിച്ചവർ അനേകർ അവിടെയുള്ള മരങ്ങളിലും, കമ്പികളിലും ചങ്ങലകൾ കെട്ടിയിരുന്നു. ഈ സ്ഥലത്തേക്ക് വന്നാൽ സുഖം ലഭിക്കും എന്നൊരു പ്രതീക്ഷ അവിടെയുള്ള ആളുകളോട് നിലനിന്നിരുന്നു. എന്നാൽ അവരുടെ പ്രതീക്ഷകൾ യാഥാർത്ഥ്യമായില്ല എന്നത് ഞാൻ കണ്ട നിദർശനമാണ്. ഇതിനെ കണ്ടപ്പോൾ ആത്മാവിൽ ഭാരം കൊണ്ട് പ്രാർത്ഥിക്കാൻ തുടങ്ങി. അപ്പോൾ പരിശുദ്ധാത്മാവ് ഈ സ്ഥലത്ത് സംസാരിച്ചു. ഇത് പോലെ ദുരിതബാധിതരായ ജനങ്ങൾക്കായി '' ശാന്തമായ വീട്" എന്ന ഒരു ശുശ്രുഷാ പദ്ധതി നൽകി.
കഴിഞ്ഞ 26 വർഷങ്ങളായി ഗ്രാമപഞ്ചായത്തുകളിൽ സേവനം ചെയ്യുന്നു. ബൈബിൾ പറയുന്നതുപോലെ, ദരിദ്രർക്ക് സുവിശേഷം അറിയിക്കുന്നു; എന്നാൽ അതേ വേളയിൽ ഗ്രാമങ്ങളിൽ പിശാചു ബാധിക്കപ്പെട്ടവർ, തീരാദുരിതത്തിൽ ഉള്ളവർ ഇങ്ങനെയുള്ളവരെ കാണുമ്പോൾ ഒരു ചെറിയ പ്രാർത്ഥന മാത്രം അവിടെ ചെയ്യാൻ കഴിയും. ഇങ്ങനെയുള്ള ജനങ്ങൾക്ക് ദുരിതമനുഭവിക്കുന്നവർക് കർത്താവിനോട് പ്രാർത്ഥിച്ച് വിടുതൽ ലഭിക്കുന്നതിനായി പ്രയാസപ്പെട്ട കർത്താവിനോട് പ്രാർത്ഥിക്കുമ്പോൾ കർത്താവ് എന്നോട് വ്യക്തമായി സംസാരിച്ചു. അങ്ങനെ പത്ത് ദിവസങ്ങൾ അവരെ ഞങ്ങളോട് കൂടെ താമസിപ്പിച്ച് ദിവസവും രാവിലെയും, വൈകുന്നേരവും പ്രാർത്ഥന ചെയ്യുകയും , ബൈബിളിൽ നിന്ന് ആലോചനകൾ നൽകുകയും ചെയ്തു. നമ്മുടെ പരിസരത്ത് ഇങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥന ആരംഭിച്ചു. തൽക്കാലം ഈ പദ്ധതി പ്രകാരം ഒരു ചെറിയാലയവും, ജനങ്ങൾ തങ്ങുന്നതിന് ചെറിയ ചെറിയ മുറികളും ഒരുക്കി വരുന്നു. എങ്ങനെയായാലും ഒരു കൂട്ടം ജനങ്ങളെ ദൈവത്തിനായി ആധായപ്പെടുത്തുന്ന ജോലിയിൽ ശാന്തമായ വീട് തന്റെ പ്രവർത്തനം ഭംഗിയായി ചെയ്തുവരുന്നു.
ഇന്നത്തെ ദിവസ ധ്യാനത്തിൽ അത്യാവശ്യത്തോടു കൂടെ ഇരിക്കുന്ന ആളുകൾക്ക് നമ്മുടെ കർത്താവിനുള്ളിൽ നമുക്ക് കഴിയുന്നത് ചെയ്യാൻ ശ്രമിക്കണം എന്ന് മനസ്സിലാക്കുന്നു. നന്നായി പ്രാർത്ഥിക്കുന്നവരും ഉപവാസം ഉള്ളവരും ഇന്ന് ശുശ്രൂഷയിൽ കൂടുതലായി ആവശ്യപ്പെടുന്നു. എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല എന്ന് കർത്താവായ യേശു പറഞ്ഞു. ഗ്രാമങ്ങളിൽ ഈവകയായ ബന്ധനങ്ങളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ജനങ്ങൾക്ക് പ്രാർത്ഥിച്ച് വിടുതൽ വാങ്ങിത്തരുന്നതിന് മുന്നോട്ടുവരിക . ഒരുമിച്ച് പ്രവർത്തിക്കാം. കർത്താവ് നമ്മെ നയിക്കട്ടെ!
- കെ. ഡേവിഡ് ഗണേശൻ
പ്രാർത്ഥന വിഷയം :
കെത്സെമനെ ക്യാമ്പസിൽ നടക്കുന്ന കെട്ടിട നിർമ്മാണ ജോലികളുടെ ആവശ്യങ്ങൾ സന്ദർശിക്കപ്പെടുവാൻ പ്രാർത്ഥിക്കുക.
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: info@vmm.org.in
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250